വാര്‍ത്തകള്‍ തത്സസമയം ചിത്രങ്ങളും...

നടുവട്ടം- ഇക്കുറി സബ് ജില്ലാ കലോത്സവത്തിന് സോഷ്യല്‍ മീഡിയായും ബ്ലോഗും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. വിവിധ വേദികളില്‍ നിന്നും ഫോട്ടോയും വാര്‍ത്തകളും ശേഖരിക്കാനും റിസള്‍ട്ട് ഓണ്‍ലൈനായി നല്‍കാനും പ്രോഗ്രാം കമ്മിറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഫോട്ടോ എടുക്കുന്നതിനായി രണ്ട് അദ്ധ്യാപകരെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ റിസള്‍ട്ടും മറ്റും ഉടനുടന്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പ്രത്യേകം വിഭാഗംതന്നെ ആരംഭിച്ചിരുന്നു. പരാതികള്‍ ഇല്ലാതാക്കുന്നതിനും റിസള്‍ട്ട് അറിയുന്നതിനും വേണ്ടസൗകര്യങ്ങള്‍ ഒരുക്കിയിരുന്നതിനാല്‍ ഇക്കുറി പരാതികള്‍ക്ക് കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്‍ത്തകളും ചിത്രങ്ങളും പരിപാടികള്‍ക്കിടയില്‍ത്തന്നെ നല്‍കാന്‍ കഴിഞ്ഞത് ഒരു നേട്ടമായി പ്രോഗ്രാം കമ്മിറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും വിലയിരുത്തുന്നു.

കാര്‍ത്തികദീപപ്രഭയില്‍ ആരവങ്ങള്‍ കെട്ടടങ്ങിയപ്പോള്‍...


നടുവട്ടം- കാര്‍ത്തികദീപങ്ങളുടെ പൊന്‍വെളിച്ചത്തില്‍ കലോത്സവത്തന്‍റെ പ്രധാനവേദിയായ നടുവട്ടം വി.എച്ച്.എസ്.എസ് തിളങ്ങിനിന്നു.നടുവട്ടം വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും ജീവനക്കാരും കാര്‍ത്തിക ദീപം തെളിയിച്ചത് പുതിയൊരനുഭവമായി മാറി. കലോത്സവവേദിയില്‍ ഇത്തരത്തില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്.കാര്‍ത്തികദിനത്തിലാണ് കലോത്സവം അവസാനിക്കുന്നതെങ്കിലും ഇത്തരത്തില്‍ തിരിതെളിയിക്കുന്നതിനേപ്പറ്റി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ല. സ്കൂളിലെ ഒരു അദ്ധ്യാപിക മുന്നോട്ടുവെച്ച ആശയം സ്വീകരിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് മുന്‍കൈയ്യെടുത്ത് ഉടന്‍തന്നെ മെഴുകുതിരി വാങ്ങിപ്പിക്കുകയും കത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയുമായിരുന്നു. ദീപപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന സ്കൂളിന്‍റെ തിരുമുറ്റത്ത് കലോത്സവത്തിന്‍റെ ആരവങ്ങള്‍ക്ക് വിരാമമായപ്പോള്‍ നന്മയുടേയും സ്നേഹത്തിന്‍റേയുംതെളിമയാര്‍ന്ന സന്ദേശം പകരാന്‍ ആ ദീപനാളങ്ങള്‍ക്കു കഴിഞ്ഞു.

ഇനി ഞാന്‍ ഉറങ്ങട്ടെ...

കലോത്സവത്തിനിടെ ഇത്തിരി വിശ്രമിക്കുന്ന പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍. പ്രോഗ്രാം കമ്മിറ്റി ആഫീസില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ .സി.ജി.സന്തോഷ്

അപവാദക്കാര്‍ക്ക് താക്കീതായ ജഡ്ജിംഗ്

നടുവട്ടം-നൃത്തനൃത്യങ്ങളുടെതായ രണ്ടാം ദിവസം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കുമുമ്പേ തെറ്റിദ്ധാരകള്‍ പരത്താന്‍ ചില ഡാന്‍സ് അദ്ധ്യാപകര്‍ ശ്രമിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ചിലര്‍ രക്ഷിതാക്കളെ വിളിച്ച് മത്സരത്തില്‍ പങ്കെടുത്തിട്ടു കാര്യമില്ല സ്ഥാനങ്ങളെല്ലാം പറഞ്ഞ് ഉറപ്പിച്ചിരിക്കുകയാണെന്നു വരെ പ്രചരിപ്പിക്കാന്‍ മറന്നില്ല. ആയിരങ്ങള്‍മുടക്കി കുട്ടികളെ മത്സരത്തിനിറക്കിയ രക്ഷിതാക്കളെ ഈ പ്രചരണം അങ്കലാപ്പിലാക്കിയിരുന്നു. ചിലര്‍ പ്രോഗ്രാം കമ്മിറ്റിക്കാരെ വിളിച്ച് അന്വേഷിക്കാനും മറന്നില്ല. സമ്മാനം ലഭിക്കാന്‍ പോകുന്നവര്‍ ആരെന്നു വരെ പറഞ്ഞായിരുന്നു പ്രചരണം.പ്രചരിപ്പിക്കുന്നവരുടെ അടുക്കല്‍ പഠിക്കാത്ത കുട്ടികളെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രചരണം കൊഴുപ്പിച്ചതും.ഇതിനു ചുക്കാന്‍ പിടിക്കുന്ന ചില ജഡ്ജസ്സിന്‍റെ പേരും പറയാന്‍ മറന്നില്ല.തങ്ങളുടെ കുട്ടിക്കു സമ്മാനം ലഭിക്കാതെ പോയാല്‍ അതിന് ഉത്തരവാദി താനല്ല പ്രോഗ്രാം കമ്മിറ്റിക്കാരാണെന്ന് പറഞ്ഞ്തലയൂരാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു. എന്നാല്‍ പ്രചരണക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഡാന്‍സിനു മാര്‍ക്കിടാന്‍ ജഡ്ജസ് വന്നപ്പോള്‍ ഡാന്‍സ് അദ്ധ്യാപകര്‍ ഞെട്ടി. ഇതുവരെ കണ്ടിട്ടില്ലാത്തവര്‍.. പെരും നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ എന്തു പറയാനാണെന്നറിയാതെ പ്രചരണം നടത്തിയിരുന്ന ഡാന്‍സ് അദ്ധ്യാപകര്‍ രക്ഷിതാക്കളെ നോക്കി കണ്ണു ചിമ്മി സമ്മാനം കിട്ടിയില്ലെങ്കില്‍ ഇനിയെന്തു പറയുമെന്ന അങ്കലാപ്പോടെ...